കല കുവൈറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് നിര്യാതനായി



കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ ജി യൂണിറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത്  (38) കുവൈറ്റിൽ  നിര്യാതനായി. കോഴിക്കോട് നാദാപുരം എടച്ചേരി സ്വദേശിയും റെഡ് ബിൽഡ് കമ്പനി ജീവനക്കാരനുമാണ്. ഭാര്യ: ജിഷ, മക്കൾ: അഭയ് കൃഷ്ണ, അൻസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. Read on deshabhimani.com

Related News