ബുറൈദയിൽ മലയാളി അധ്യാപിക അന്തരിച്ചു



ബുറൈദ > ബുറൈദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്‌മിൻ അമീൻ (53) അന്തരിച്ചു. സ്‌കൂളിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുകയായിരുന്ന ജാസ്‌മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‌ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പത്ത്‌ വർഷത്തോളമായി ബുറൈദ ഇന്റർനാഷണൽ ഇന്ത്യൻസ്‌‌കൂൾ അധ്യാപികയാണ്. അൽ ഖസീമിലെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മലയാളം മിഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തവരിൽ പ്രധാനിയും മലയാളം മിഷൻ സൗദി ചാ‌പ്‌റ്റർ അധ്യാപക വിദഗ്‌ദ സമിതി അംഗവുമായിരുന്നു. മലയാളം മിഷൻ സൗദി ചാപ്‌റ്റർ കമ്മറ്റി, അൽ ഖസീം മേഖല കമ്മറ്റി, ഖസീം പ്രവാസി സംഘം, ഒ ഐ സി സി, കെ എം സി സി, പാരൻസ് ഫോറം തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ സംഘടനകളും സാമൂഹ്യപ്രവർത്തകരും ജാസ്‌മിൻ അമീന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. മുഹമ്മദ് അമീൻ (ഭർത്താവ്), അലിയ അമീൻ ഏക മകളാണ്. Read on deshabhimani.com

Related News