മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു



കുവൈറ്റ്‌ സിറ്റി> കേരളാ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്) മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കല കുവൈറ്റ് മേഖല, സാൽമിയ മേഖല പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികൾക്കായ് " കഥ പറയാം കൂട്ടുകാരോടൊത്ത് " എന്ന പരിപാടിയും സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് ആക്റ്റിംങ്ങ് പ്രസിഡന്റ്  ശൈമേഷ്  ഉദ്ഘാടനം ചെയ്തു. കല സാൽമിയ മേഖലാ സെക്രട്ടറി റിച്ചി കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു.  മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ മെമ്പർ പ്രൊഫസർ അനിൽകുമാർ ആശംസകൾ നേർന്നു. പ്രശസ്ത  ബ്ലോഗറും മധുരം വില്ലേജ് സ്കൂളിന്റെ  സ്ഥാപകയുമായ  ലീന ഒളപ്പമണ്ണ, റസ്ക്കിൻ ബോൺഡിന്റെ "ദ ബ്ലൂ അമ്പ്രല്ല" എന്ന കഥ അവതരിപ്പിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ സ്വാഗതവും, മാതൃഭാഷ സാൽമിയ മേഖല കൺവീനർ   ഷാജു സിടി നന്ദിയും പറഞ്ഞു. കല ജനറൽ സെക്രട്ടറി ജെ സജി, ട്രഷർ അജ്നാസ് മുഹമ്മദ്‌, കായിക  വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിന്നു. Read on deshabhimani.com

Related News