മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ കണിക്കൊന്ന പ്രവേശനോത്സവം



യുഎഇ> മലയാളം മിഷന്‍ ദുബായ് ചാപ്റ്ററിനു കീഴില്‍ ഖിസൈസ് മേഖല- അല്‍ നഹ്ദ പഠനകേന്ദ്രം- കണിക്കൊന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായിക സുധ രാധിക നിര്‍വഹിച്ചു. മലയാളം സംസാരിക്കാന്‍ മാത്രമല്ല, മാതൃഭാഷ എഴുതാനും വായിക്കാനും കൂടി സ്വന്തം കുഞ്ഞുങ്ങളെ എങ്ങനെ പഠിപ്പിക്കാനാവുമെന്ന് ആശങ്കപ്പെടുന്ന ആയിരക്കണക്കിന് മലയാളി രക്ഷിതാക്കള്‍ക്ക് ആശ്രയമാണ് മലയാള പഠനപദ്ധതിയെന്ന് സുധ രാധിക ചൂണ്ടിക്കാട്ടി. മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ സെക്രട്ടറി പ്രദീപ് തോപ്പില്‍ സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സോണിയ ഷിനോയ് പുല്‍പ്പാട്ട് അധ്യക്ഷയായി. കൃത്യമായ പഠന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭാഷയെയും സംസ്്കാരത്തെയും മുഴുവന്‍ മലയാളി കുഞ്ഞുങ്ങളിലേക്കും എത്തിക്കുകയാണ് മലയാളം മിഷന്റെ ലക്ഷ്യമെന്ന് അധ്യക്ഷ വ്യക്തമാക്കി. മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തായി നില്‍ക്കുന്ന രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണം ഇനിയും തുടരണമെന്ന് കണ്‍വീനര്‍ ഫിറോസിയ ദിലിഫ് റഹ്മാന്‍ അഭ്യര്‍ഥിച്ചു.   Read on deshabhimani.com

Related News