മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളായി



ലണ്ടൻ> മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടയി സി എ ജോസഫിനെ നിയമിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യനും മറ്റ് ഭാരവാഹികൾക്കും മാറ്റമില്ല. എസ് എസ് ജയപ്രകാശ് ചെയർമാനായി വിദഗ്ധ സമിതിയും ഡോ. അരുൺ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവർത്തിച്ചു വരുന്നു. ജിമ്മി ജോസഫ്, ബിന്ദു കുര്യൻ, ബിൻസി എൽദോ എന്നിവരെയും ഉൾപ്പെടുത്തി നിലവിൽ 16 അംഗ പ്രവർത്തകസമിതിയായി വിപുലീകരിച്ചു. യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി എ  ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യൻ 15 വർഷമായി യുകെയിലെ കവൻട്രിയിൽ ആണ് താമസിക്കുന്നത്. കവൻട്രി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും കേരള സ്ക്കൂൾ കവൻട്രിയുടെ മുൻ പ്രധാനാദ്ധ്യാപകനും ആയിരുന്നു. നോർത്തേൺ അയർലണ്ടിലെ കർമ്മ കലാകേന്ദ്രം ഡയറക്ടറായി പ്രവർത്തിക്കുന്ന എസ് എസ് ജയപ്രകാശ് കലാ സാംസ്കാരിക പ്രവർത്തകനുമാണ് . പ്രൊഫ.മീരാ കമല, ലിൻസ് അയ്യന്നേത്ത്, റെജീന വർഗീസ് എന്നിവരെയാണ്. റെജിത ഷിബു എന്നിവർ വിദഗ്ദ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവാണ്. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ മെയിൽ വിലാസത്തിലോ പ്രവർത്തക സമിതി അംഗങ്ങളെയോ മേഖലാ കോർഡിനേറ്റർമാരേയോ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ്  സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർഥിച്ചു . മലയാളം മിഷൻ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: malayalammissionukchapter@gmail.com Read on deshabhimani.com

Related News