മലയാളം മിഷൻ യു കെ ചാപ്‌റ്റർ "കണിക്കൊന്ന' പഠനോത്സവം സർട്ടിഫിക്കറ്റ് വിതരണം



മലയാളം മിഷൻ യുകെ ചാപ്റ്റർ "കണിക്കൊന്ന' പഠനോത്സവ വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഞായറാഴ്‌ച 4 ന് ( IST: 8.30 PM) നടക്കും. മന്ത്രി സജി ചെറിയാൻ വിതരണോദ്ഘാടനം നിർവ്വഹിക്കും. മലയാളം മിഷൻ ഡയറക്‌ട‌ർ പ്രൊഫ. സുജ സൂസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ ഭാഷാധ്യാപകൻ ഡോ. എം ടി ശശി, യുകെ ചാപ്‌റ്റർ നോർത്ത് റീജിയൻ കോർഡിനേറ്റർ ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേരും. മലയാളം മിഷൻ യുകെ ചാപ്‌റ്റർ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷനാകും. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും. പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് സി എ ജോസഫ് (07846747602) ,  ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടാം. malayalammissionukchapter@gmail.com എന്ന  ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. സർട്ടിഫിക്കറ്റ് വിതണോദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിന്റെയും ഫെയ്‌സ്‌ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ. ആദ്യം പ്രവേശിക്കുന്ന 100 പേർക്ക് സൂമിലൂടെയും ബാക്കിയുള്ളവർക്ക് ഫെയ്‌സ്‌ബുക്കിലൂടെയും ലൈവായി സമ്മേളനത്തിൽ പങ്കെടുക്കാം. ZOOM MEETING ID: 82962773746 Passcode: MAMIUK Read on deshabhimani.com

Related News