സുഗതാഞ്ജലി കാവ്യാലാപന മത്സരം മാർച്ച് 6 ന്



ലണ്ടൻ> മലയാളം മിഷൻ പൂക്കാലം വെബ് മാഗസിന്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചർക്ക് ആദരവർപ്പിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന "സുഗതാഞ്ജലി" അന്തർ ചാപ്റ്റർ കാവ്യാലാപന ഫൈനൽ മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററും പങ്കെടുക്കുന്നു. അതിലേക്ക്‌ കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്  വിദ്യാർഥികൾക്കായി ഒന്നാം ഘട്ട മത്സരം സംഘടിപ്പിക്കുന്നു. ഫൈനൽ മത്സരം മാർച്ച് ആറിനാണ്‌. മത്സരാർത്ഥികൾ സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് ആലപിക്കേണ്ടത്. 2021 ജനുവരി ഒന്നിന് 10 വയസ്സിൽ താഴെയുള്ള കുട്ടികൾ ജൂനിയർ വിഭാഗം 10 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗം എന്നീ ക്രമത്തിലാണ് മത്സരം നടത്തുന്നത്.ഒന്നാം ഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ ഫെബ്രുവരി 25 നു മുൻപ് 07882791150 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ് . ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്കാണ് അന്തർ ചാപ്റ്റർ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത . യു കെ ചാപ്റ്ററിൽ  നടത്തുന്ന ഒന്നാം ഘട്ട മത്സരങ്ങളിലെ  വിജയികൾക്ക് സാക്ഷ്യപത്രവും ക്യാഷ് അവാർഡും മലയാളം മിഷൻ നൽകുന്നതാണ്.പരമാവധി വിദ്യാർത്ഥികൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു. മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 07846747602, 07882791150 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Read on deshabhimani.com

Related News