മലയാളം മിഷൻ ഷാർജ ചാപ്റ്റർ സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു.



ഷാർജ> "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പഠനോത്സവം ഉദ്ഘാടനം ചെയ്‌തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പഠനോത്സവത്തിന്  ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി, സെക്രട്ടറി രാജേഷ് നിട്ടൂർ, കൺവീനർ അനിൽ അമ്പാട്ട്, മിഷൻ അധ്യാപകരായ ഷീന വിമൽ, ബിജു തങ്കച്ചൻ, അഞ്ജു ദീപൻ, ഇന്ദു ജയപ്രകാശ്, മഞ്ജു പ്രിൻസ്, രത്ന ഉണ്ണി, മീര മണികണ്ഠൻ, ദിവ്യ പ്രസാദ്, ദിനേഷ്, മറ്റു മലയാളം മിഷൻ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഭാഷാ അധ്യാപകൻ സതീഷ് കുമാർ, യുഎഇ കോര്‍ഡിനേറ്റർ കെ എൽ ഗോപി എന്നിവർ ആശംസകൾ  അറിയിച്ചു. ഫ്രണ്ട്സ് ഓഫ് അൽനഹ്‌ദ, കാവേരി, അശോകം,  അൽഖാസിമിയ, മാസ്സ് നബ്ബ,  ഓ സി വൈ എം, കബനി എന്നീ പഠന കേന്ദ്രങ്ങളിൽ നിന്നായി 55 കുട്ടികൾ പഠനോത്സവത്തിൽ പങ്കാളികളായി. പഠനോത്സവത്തിലെ വിജയികൾക്ക് മലയാളം മിഷൻ ഹയര്‍ ഡിപ്ലോമ കോഴ്‌സായ ആമ്പൽ പഠനത്തിന് അവസരമൊരുക്കുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം നടത്തിയ മൂന്നാമത് കണിക്കൊന്ന പഠനോത്സവ വിജയികൾക്കുള്ള  സർട്ടിഫിക്കറ്റുകളും പ്രവേശനോത്സവത്തിൽ വിതരണം ചെയ്‌തു. Read on deshabhimani.com

Related News