മലയാളം മിഷൻ ക്വിസ് മത്സരം; വീണയും സഹീനും റഹാനും ജേതാക്കൾ

വീണ രാധാകൃഷ്‌ണൻ, മുഹമ്മദ് സഹീൻ, മുഹമ്മദ് റഹാൻ


അബുദാബി>  ഗാന്ധിജയന്തിയോടനുബന്ധിച്ചു  'ആസാദി കാ അമൃത്' എന്ന പേരിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന വജ്രകാന്തി 2021  ക്വിസ് മത്സരത്തിന്റെ ഭാഗമായി മലയാളം മിഷൻ അബുദാബി - അൽഐൻ ചാപ്റ്റർ  ക്വിസ് മത്സരം സംഘടിപ്പിച്ചു. അധ്യാപക വിഭാഗത്തിൽ വീണ രാധാകൃഷ്ണനും വിദ്യാർത്ഥികളിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സഹീനും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റഹാനും ഒന്നാം സമ്മാനാർഹരായി. സുമ വിപിനാണ്‌ രണ്ടാം സ്ഥാനം. ജൂനിയർ വിഭാഗത്തിൽ എസ്തപ്പാനോ ജോയ് ജുബിൻ, ഇഷാൻ തൊട്ടോളി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  സബ് ജൂനിയർ വിഭാഗത്തിൽ ഇനാറ മുഹമ്മദിനും ആദി കൃഷ്ണയ്ക്കുമാണ്‌  രണ്ടും മൂന്നും സ്ഥാനങ്ങൾ. ഒക്ടോബർ മൂന്നിന് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ്‌ പങ്കെടുക്കുക. അബുദാബി - അൽ ഐൻ ചാപ്റ്റർ തല മത്സരങ്ങൾക്ക് വി. പി. കൃഷ്ണകുമാർ, ബിജിത്കുമാർ, സഫറുള്ള പാലപ്പെട്ടി, ഹംസക്കുഞ്ഞ് ബംഗലത്ത്, രൂപേഷ് രാജ്, നദാഷ ജെറി എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News