മലയാളം മിഷൻ ഫുജൈറ ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു



ഫുജൈറ > മലയാളം മിഷൻ ഫുജൈറ ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് ജൂൺ 2,3,4 എന്നീ മൂന്ന് ദിനങ്ങളിലായി നടന്ന പഠന ക്യാമ്പ് ലോക കേരള സഭാംഗവും മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ചെയർമാനുമായ പുത്തൂർ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ  രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി, മലയാളം മിഷൻ ഭാഷാധ്യപകൻ സതീഷ് കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മാതൃഭാഷയും നമ്മുടെ സംസ്കാരവും തലമുറകളിലേക്ക്  കൈമാറ്റം ചെയ്യപ്പെടേണ്ടതിൻ്റെ ആവശ്യകത ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടു. മലയാളം മിഷൻ യുഎഇ കോ-ഓർഡിനേറ്റർ കെ എൽ ഗോപി, ലോക കേരള സഭാംഗം സൈമൻ സാമുവേൽ, ഫുജൈറ ചാപ്റ്റർ സെക്രട്ടറി മുരളീധരൻ, പ്രസിഡന്റ് സഞ്ജീവ് മേനോൻ, കോ- ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, വൈസ് പ്രസിഡൻ്റ് ലെനിൻ ജി കുഴിവേലി, ജോയിൻ്റ് സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, സറീന ഒ വി, കൺവീനർ ഷൈജു രാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പഠനോത്സവത്തോടെ ക്യാമ്പ് അവസാനിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്ററിൻ്റെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നായി നിരവധി അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News