ദുബായ് ചാപ്റ്റർ കണിക്കൊന്ന പഠനോത്സവം



ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിൻറെ ഈ വർഷത്തെ കണിക്കൊന്ന പഠനോത്സവം കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു.  കുട്ടികവിതകളും കഥകളും കളികളും ചേർന്ന രണ്ടു വർഷത്തെ കണിക്കൊന്ന പഠനം പൂർത്തിയാക്കി, ദുബായ് ചാപ്റ്ററിലെ 137 കുട്ടികളാണ് ജൂലായ് 30, 31 ദിവസങ്ങളിലായി നടന്ന പഠനോത്സവത്തിൽ തങ്ങൾ നേടിയെടുത്ത  ഭാഷാ പരിജ്ഞാനത്തിൻ്റെ മാറ്റുരച്ചത്. 50 ഓളം വരുന്ന നിസ്വാർത്ഥ സേവനം ചെയ്യുന്ന അധ്യാപകർ രണ്ടു വർഷം നീണ്ടു നിൽക്കുന്ന റെഗുലർ ക്ലാസ്സുകളും മൂന്നു മാസത്തെ പരീക്ഷാ പരിശീലനവും പൂർത്തിയാക്കിയാണ് കൂട്ടികളെ പഠനോത്സവത്തിന് സജ്ജ്വരാക്കിയത് ഉദ്‌ഘാടന പരിപാടിയിൽ ദുബായ് ചാപ്റ്റർ ജോ. കൺവീനർ ജ്യോതി രാംദാസ് അധ്യക്ഷയായി. അക്കാദമിക് കോർഡിനേറ്റർ സ്വപ്ന സജി സ്വാഗതം പറഞ്ഞു. ഓർമ ജനറൽ സെക്രട്ടറിയും, മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗവുമായ അനീഷ് മണ്ണാർക്കാട്, അഗ്കമ ജനറൽ സെക്രെട്ടറിയും, മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗവുമായ സലീഷ് കക്കാട്, വിദഗ്‌ദ്ധ സമിതി ചെയർമാൻ കിഷോർ ബാബു,  ചെയർമാൻ ദിലീപ് CNN , സെക്രട്ടറി പ്രദീപ് തോപ്പിൽ , പ്രസിഡണ്ട് സോണിയ ഷിനോയ്‌ , ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് , കൺവീനർ ഫിറോസിയ , ജോയിന്റ് കൺവീനർ റിംന, യുവകലസാഹിതി ഭാരവാഹി സുഭാഷ് ദാസ് എന്നിവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു. ഐ റ്റി കോർഡിനേറ്റർ ഷംസി റഷീദ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News