മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ആരംഭിച്ചു



അജ്‌മാൻ > യുഎഇ ചാപ്റ്ററിനു കീഴിൽ മേഖലയായി പ്രവർത്തിച്ചിരുന്ന അജ്മാനിൽ പുതിയ ചാപ്റ്റർ രൂപീകരിച്ചു. പഠിതാക്കളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും, പ്രവർത്തനമികവും കണക്കിലെടുത്താണ് അജ്മാൻ മേഖല പുതിയ ചാപ്റ്ററായി രൂപീകരിച്ചത്. പുതിയ ചാപ്റ്ററായി അജ്മാൻ മേഖല മാറിയതോടെ പുതിയ ഭരണസമിതി നിലവിൽ വന്നു. ചെയർമാൻ ഷംസു സമാൻ, പ്രസിഡന്റ്‌ ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്‌, വൈസ്‌ പ്രസിഡന്റ്‌ പ്രജിത്ത്‌ വി.വി, ജോയിന്റ്‌ സെക്രട്ടറി ഷെമിനി സനിൽ, ജനറൽ കൺവീനർ ദീപ്തി ബിനു, കൺവീനർ അഞ്ചു ജോസ്‌ എന്നിവർക്ക് പുറമേ 13 അംഗ ജനറൽ കൗൺസിലും അടങ്ങിയതാണു പുതിയ ഭരണ സമിതി. അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡും, കണിക്കൊന്ന പഠനോത്സവത്തിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.   മലയാളം മിഷൻ യുഎഇയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോഡിനേറ്റർ കെഎൽ ഗോപി വിശദീകരിച്ചു. അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ഫാമി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു നന്ദി പറഞ്ഞു.   Read on deshabhimani.com

Related News