മലയാളം മിഷൻ പഠനോത്സവം സംഘടിപ്പിക്കാന്‍ അജ്‌മാൻ ചാപ്റ്റ‌ർ



അജ്‌മാൻ> മലയാളം മിഷൻ പഠനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളുമായി അജ്‌മാൻ ചാ‌പ്‌റ്റ‌‌ർ. കണിക്കൊന്ന, സൂര്യകാന്തി എന്നീ രണ്ടു കോഴ്‌സുകളിലേക്കുള്ള പഠനോത്സവമാണ് ഏപ്രിൽ 30ന് സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി മാതൃകാ പഠനോത്സവവും, രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ 200ഓളം വിദ്യാർഥികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.   യു എ ഇ യിൽ മാത്രം പതിനായിരത്തിലധികം കുട്ടികള്‍ മലയാളം മിഷൻ കോഴ്സുകള്‍ വഴി പഠിക്കുന്നുണ്ട്. മാതൃകാ പഠനോത്സവത്തില്‍ മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, അജ്മാൻ മലയാളം മിഷൻ ചാപ്‌റ്റർ പ്രസിഡന്റ് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, കൺവീനർ ദീപ്‌തി ബിനു, വൈസ് പ്രസിഡന്റ് പ്രജിത്ത്, ജോയിന്റ് സെക്രട്ടറി ഷെമിനി സനിൽ, ക്ലാസ് കോ ഓർഡിനേറ്റർ അഞ്ജു ജോസ്, ക്ലാസ് കോർഡിനേറ്റർമാർ, ചാപ്‌റ്റർ ഭാരവാഹികൾ എന്നിവർ  പങ്കെടുത്തു.   Read on deshabhimani.com

Related News