വാണി ജയറാം മലയാള ഭാഷയുടെ തനിമ നിലനിർത്തിയ സംഗീത പ്രതിഭ: മലയാളം മിഷൻ അബുദാബി ചാപ്റ്റർ



അബുദാബി> ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത മുദ്ര ചാർത്തിയ വാണി ജയറാം മലയാളഭാഷയുടെ തനിമ ചോർന്നുപോകാതെ ഉച്ചരിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ ഗായികയായിരുന്നുവെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ. തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം പാടിയിട്ടുള്ള വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും നൽകാതെയാണ് ശ്രുതിശുദ്ധിയോടെ പാടിയിരുന്നതെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ, പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് റഫീഖ് കയാനയിൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ജോ. സെക്രട്ടറി പ്രേംഷാജ്, കൺവീനർ ബിജിത് കുമാർ എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com

Related News