മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ രൂപീകരിച്ചു



അൽ ഐൻ >മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ ഉത്ഘാടനവും പ്രവേശനോൽസവവും അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. ലോകത്തിൽ 49ാം മത് ചാപ്റ്ററായി അൽ ഐൻ ചാപ്റ്റർ രൂപീകരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടന്ന് കവി മുരുകൻ കാട്ടാകട ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു. മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്ത്തിക്കർ മലയാളം മിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. യു.എ.ഇ കോർഡിനേറ്റർ കെ.എൽ ഗോപി, ഇന്ത്യൻ സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ്  സുരേഷ്, സെക്രട്ടറി മണികണ്ഠൻ യുണൈറ്റഡ് മൂവ്മന്റ് ചെയർമാൻ ജിമ്മി, ഇന്ത്യൻ സോഷ്യൽ മുൻ പ്രസിഡന്റ്  വർഗ്ഗീസ് പനയ്ക്കൽ, മലയാളം മിഷൻ ചാപ്റ്റർ വൈസ് ചെയർമാൻ ഡോ. ശശി സ്റ്റീഫൻ , മലയാളി സമാജം പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി , കെ.എം.സി.സി അൽ ഐൻ സംസ്ഥാന സെക്രട്ടറി ബീരാൻ കുട്ടി,  അൽ ഐൻ താരാട്ട് ആക്ടിംഗ് പ്രസിഡന്റ് ശാലിനി സഞ്ജു, വിമൻസ് ഫോറം  സെക്രട്ടറി ബബിത ശ്രീകുമാർ,  ഇൻകാസ് ആക്ടിംഗ് പ്രസിഡന്റ് ഷമ്മാസ് എന്നിവർ ആശംസകൾ നേർന്നു. ചാപ്റ്റർ കോർഡിനേറ്റർ ടഗങ നൗഷാദ് സ്വാഗതവും കൺവീനർ ഡോ. സുനീഷ് കൈമല നന്ദിയും രേഖപ്പെടുത്തി. കുട്ടികളും കവിയുമായി നടന്ന സംവാദത്തിൽ മലയാളം മിഷൻ അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്തു.   Read on deshabhimani.com

Related News