ലുലു ഫുഡ് ഫെസ്റ്റ് പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു



കുവൈത്ത് > പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘ലുലു ഫുഡ് ഫെസ്റ്റ്’ പ്രമോഷൻ സമാപിച്ചു. ഹൈപ്പർ മാർക്കറ്റിന്റെ അൽ റായ് ഔട്ട്‌ലെറ്റിൽ നടന്നചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. പ്രമോഷന്റെ  ഭാഗമായി അറബിക്, ഇന്ത്യൻ, ഇറ്റാലിയൻ, ഫിലിപ്പീൻ, കോണ്ടിനെന്റൽ വിഭാഗങ്ങളിലായി പാചകമത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മില്ലറ്റ് പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനവും  ഡോ. ആദർശ് സ്വൈക നിർവഹിച്ചു. മില്ലറ്റ് വർഷം കണക്കിലെടുത്ത് ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണമത്സരവും ലുലു സംഘടിപ്പിച്ചു. ധാന്യങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവും ഒരുക്കി.കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റ് ഔട്ട്‌ലെറ്റുകളിലുമായി നടന്ന ഫുഡ് ഫെസ്റ്റിൽ പാചകമത്സരത്തിനു പുറമെ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപനയും, പ്രത്യേക ഫുഡ് കൗണ്ടറുകൾ, വിലക്കിഴിവ്, പ്രത്യേക ഓഫറുകൾ എന്നിവ ഒരുക്കിയിരുന്നു. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  ഫുഡ്ഫെസ്റ്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. Read on deshabhimani.com

Related News