ലോക കേരള സഭയിൽ അയർലൻഡിൽ നിന്ന് രണ്ട് പ്രതിനിധികൾ



ലോക കേരള സഭയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി. വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്‌ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത്. ക്രാന്തി അയർലൻഡ് മുൻ സെക്രട്ടറിയാണ് അഭിലാഷ്. നിലവിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗമായും, എഐസിസിയുടെ വാട്ടർഫോർഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു. മുൻ ലോക കേരള സഭയിയിലും അഭിലാഷ് അംഗമായിരുന്നു. കോതമംഗലം സ്വദേശിയാണ്. ലോക കേരളസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജി ഗോപാലകൃഷ്‌ണൻ അയർലൻഡിൽ ലെറ്റർക്കിനി നിവാസിയാണ്. ക്രാന്തി അയർലൻഡിന്റെ വൈസ് പ്രസിഡന്റ്‌ കൂടിയാണ് ബിജി. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രി ജീവനക്കാരിയാണ്. ഹരിപ്പാട് സ്വദേശിനിയാണ്. ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും. Read on deshabhimani.com

Related News