തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: മുന്‍ കേളി അംഗങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം

പി വത്സന്‍, എ ദസ്തക്കീര്‍, രാജു നീലകണ്ഠന്‍, എസി അബ്ദുറഹ്മാന്‍, സാജിദ ടീച്ചര്‍


    റിയാദ്  > തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി തിളക്കമാര്‍ന്ന വിജയം കൈവരിച്ച  മുന്‍ കേളി അംഗങ്ങളായ അഞ്ചുപേരെ റിയാദ് കേളി അനുമോദിച്ചു.    കേളി സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായിരുന്ന പി വത്സന്‍ (മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ)്, രക്ഷാധികാരി സമിതി മുന്‍ അംഗവും കേന്ദ്ര കമ്മിറ്റി മുന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എ ദസ്തക്കീര്‍ (കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂര്‍ വടക്ക് ഡിവിഷന്‍), ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോയിന്റ് കണ്‍വീനറുമായിരുന്ന രാജു നീലകണ്ഠന്‍ (കൊല്ലം കോര്‍പ്പറേഷന്‍ മീനത്തുചേരി ഡിവിഷന്‍), അല്‍ ഖര്‍ജ് ഏരിയയിലെ സിറ്റി യൂണിറ്റ് അംഗമായിരുന്ന എസി അബ്ദുറഹ്മാന്‍  (മലപ്പുറം കുറുവ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ്), കേളി കുടുംബവേദി അല്‍ഖര്‍ജ് മേഖലയിലെ അംഗമായിരുന്ന സാജിദ ടീച്ചര്‍ (എറണാകുളം പായിപ്ര പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡ്) എന്നിവരാണ് വിജയിച്ചത്. കേളി അംഗങ്ങളുടെ നിരവധി കടുംബാംഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍  മത്സരിച്ച് ജയിച്ചവരില്‍ ഉള്‍പ്പെടുന്നു,   ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും കൂട്ടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം നടത്തിയ നുണപ്രചാരണങ്ങളെയും ദുഷ്പ്രചാരണങ്ങളെയും മറികടന്നാണ് ഇടതുപക്ഷം കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയതെന്ന് കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ നാലരവര്‍ഷമായി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്  തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും കേളി പറഞ്ഞു.                   Read on deshabhimani.com

Related News