ലാന കാവ്യസായാഹ്നം ഏപ്രിൽ 29ന്‌



നാഷ്‌വില്ലെ> ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) നടത്തുന്ന “കാവ്യസായാഹ്നം” ഏപ്രിൽ 29 ശനിയാഴ്‌ച അമേരിക്കൻ സമയം വൈകീട്ട് 7.30 ന്‌ സൂം മീറ്റിംങ്ങിലൂടെ നടക്കും. കവി ജേക്കബ് ജോൺ അവതാരകനാകും. കവികളായ എം എൻ നമ്പൂതിരി, ജോസഫ് നമ്പിമഠം, ബിന്ദു ടി ജി, സുകുമാർ കനഡ, ഉമ സജി, ദീപ വിഷ്‌ണു, എൽസ നീലിമ മാത്യു, ഹരിദാസ് തങ്കപ്പൻ എന്നിവർ കവിതകൾ അവതരിപ്പിക്കും. തുടർന്ന് കവിതകളുടെ വിലയിരുത്തലും ചർച്ചയും നടക്കും. ഇരുപത്തിഞ്ച് വർഷം പിന്നിട്ട ലാനയുടെ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് കാവ്യസായാഹ്നം നടക്കുന്നത്. ടെന്നിസ്സിയിലെ നാഷ്‌വില്ലിൽ 2023 ഒക്ടോബര്‍ 20, 21, 22 തിയ്യതികളിലാണ്‌ സമ്മേളനം. കാവ്യസായാഹ്നത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി  പങ്കുചേരാം Zoom meeting ID: 876 6583 0001 Zoom meeting link: https://us02web.zoom.us/j/87665830001       Read on deshabhimani.com

Related News