തൊഴിലാളി മേഖലയിൽ അടിയന്തര ആരോഗ്യ സേവനങ്ങളും അത്യാഹിത വിഭാഗവും ഒരുക്കി ലൈഫ് കെയർ ഹോസ്‌പിറ്റൽ



അബുദാബി> വ്യാവസായിക മേഖലയിലുള്ള തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി അത്യാഹിത വിഭാഗം സേവനവും, അടിയന്തര ആരോഗ്യ സേവനവും ഉറപ്പാക്കി ലൈഫ് കെയർ ഹോസ്‌പിറ്റൽ. രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈവരിച്ചതിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ് അനുവദിച്ച ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി മേഖലയിൽ ഈ സേവനം ലഭ്യമാക്കുന്നത്. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള 999 കേസുകൾ അടക്കം തൊഴിലിടങ്ങളിലെ പരിക്കുകൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മുഴുവൻ സമയവും വൈദ്യ പരിചരണം ഉറപ്പാക്കുന്നതിനാണ് അത്യാഹിത വിഭാഗം ഇവിടെ പ്രവർത്തിക്കുന്നത്. മുസ്തഫ പോലീസ് ലെഫ്റ്റനന്റ് കേണൽ സുൽത്താൻ ഹാദിർ, മുസ്തഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് മർസൂക്കി, ബുർജിൽ സി ഇ ഒ ജോൺ സുനിൽ എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായി. ജോലി സംബന്ധമായ സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗങ്ങൾ ഉൾപ്പെടെ ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്തമ, അലർജി, സൂര്യാഘാതം, മുറിവുകൾ, ചതവ്, നട്ടെല്ലിനേൽക്കുന്ന ആഘാതം എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്യാൻ കഴിയും വിധം ആണ് അത്യാഹിത വിഭാഗം ഒരുക്കിയിരിക്കുന്നത്. സിപി ആറും സ്റ്റെബിലൈസേഷൻ നൽകുന്ന പ്രീ ഹോസ്പിറ്റലിൽ ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്. മുസ്തഫയിലെ വ്യാവസായ മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് ഈ സേവനങ്ങൾ എന്ന് ഡോക്ടർ ഹുസൈൻ ക്സാർ  ബാസി അൽഷമ്രി പറഞ്ഞു. Read on deshabhimani.com

Related News