മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തിൽ വനിതാവേദി കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി



കുവൈറ്റ് സിറ്റി> വടക്കേ  മലബാറിലെ വനിതാ സാമൂഹ്യ പരിഷ്കരണ നവോത്ഥാന ധാരയിലെ തിളങ്ങുന്ന കണ്ണികളിലൊരാളായ മാളിയേക്കൽ  മറിയുമ്മയുടെ വിയോഗത്തിൽ വനിതാവേദി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം  നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, യാഥാസ്ഥിതിക  വിഭാഗത്തിന്റെ  എതിർപ്പുകളെ മറി കടന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ വ്യക്തിയായിരുന്നു മറിയുമ്മ.സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്ന കാലത്ത് തൻ്റെ കുടുംബത്തിലെ സ്ത്രീകളെ ഈ വിലക്കുകൾ തകർക്കാൻ പ്രേരിപ്പിക്കുക വഴി സമൂഹത്തിലെ യാഥാസ്ഥിതികത്വവുമായി വലിയ പോരാട്ടം നടത്തിയ വ്യക്തിത്വമാണ് മറിയുമ്മ.സ്ത്രീധനം ഉൾപ്പടെയുള്ള സാമൂഹിക അനാചാരങ്ങൾക്കെതിരെയും വളരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ്. പുരോഗമന  വനിതാ പ്രസ്ഥാനങ്ങൾക്ക് എക്കാലവും ആവേശകരമായ  ജീവിതമായിരുന്നു  മറിയുമ്മയുടേ വിയോഗത്തിലൂടെ  ചരിത്രത്തിന്റെ  ഭാഗമാകുന്നതെന്ന് വനിതാവേദി  കുവൈറ്റ് പ്രസിഡന്റ് അമീന  അജ്നാസ് ആക്റ്റിംഗ് സെക്രട്ടറി പ്രസീത  ജിതിൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു Read on deshabhimani.com

Related News