അനധികൃത തൊഴിലാളികളുടെ കേസ് കൈകാര്യം ചെയ്യാന്‍ കുവൈത്തില്‍ പുതിയ സംവിധാനം



മനാമ > അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി കുവൈത്ത് പുതിയ സംവിധാനം ആവിഷ്‌കരിക്കുന്നു. ആഭ്യന്തര, നീതിന്യായ മന്ത്രിമാര്‍ ഇതിന് അംഗീകാരം നല്‍കി. മാനവശേഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഇത്. അനധികൃത തൊഴിലാളികളുടെ അവസ്ഥ അറിയാന്‍ പഠനം നടത്തും. ഈ പഠനത്തിന് ശേഷം വ്യക്തമാകുന്ന വിഭാഗങ്ങള്‍, തൊഴിലുടമകള്‍ക്ക് താമസാനുമതി പുതുക്കാന്‍ കഴിയാത്ത അനധികൃത പ്രവാസികള്‍, തൊഴിലുടമകള്‍ അവരുടെ സംരംഭങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ അനധികൃതമായി കഴിയുന്നവര്‍, മറ്റ് രീതിയില്‍ അനധികൃതമായി കഴിയുന്നവര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ സമിതി കൈകാര്യം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പുനഃക്രമീകരണത്തിന് അര്‍ഹതയുള്ള എല്ലാവരുടെയും പ്രശ്‌നം പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു. Read on deshabhimani.com

Related News