താമസ രേഖയുണ്ടെങ്കിൽ, ആറുമാസം കഴിഞ്ഞാലും പ്രവാസി തൊഴിലാളികൾക്ക് കുവൈറ്റിലേക്ക് മടങ്ങി വാരം



കുവൈറ്റ് സിറ്റി>  കാലാവധിയുള്ള താമസ രേഖയുണ്ടെങ്കിൽ  കുവൈറ്റിലേക്ക് തിരിച്ചുവരാൻ പ്രവാസികൾക്ക് സമയ നിയന്ത്രണം  ഏർപ്പെടുത്തിയിട്ടില്ലെന്നു അധികൃതർ അറീയിച്ചു. രാജ്യത്തില്ലാതിരിക്കെ തന്നെ, വിസാ കാലാവധി കഴിയുന്നവർക്ക് താമസ കാര്യ വകുപ്പിനെ നേരിട്ട് സമീപിക്കാതെ തന്നെ,  ഓൺലൈൻ ആയി വിസ പുതുക്കാനുള്ള സംവിധാനം ഇപ്പോഴും നിലവിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു, ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു തങ്ങിയാൽ വിസ റദ്ദാകുമെന്ന നിയമം സർക്കാർ മരവിപ്പിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം ഗാർഹിക തൊഴിലാളികൾക്ക് ബാധമായിരിക്കില്ല. ഗാർഹിക തൊഴിലാളികൾ ആറുമാസം തികയുന്നതിനു മുൻപ് രാജ്യത്ത് തിരിച്ചു പ്രവേശിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ആറു മാസത്തിലധികം രാജ്യത്തിന് വെളിയിൽ തങ്ങണമെങ്കിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർമാർ ബന്ധപ്പെട്ട അതോറിറ്റിക്ക് പ്രത്യേക അപേക്ഷ നൽകി അനുമതി വാങ്ങിക്കണമെന്നും അധികൃതർ വ്യകതമാക്കി. Read on deshabhimani.com

Related News