കെഡിഎ കുവൈറ്റ് മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023 ഫാദർ ഡേവിസ് ചിറമേൽ ഉദ്‌ഘാടനം ചെയ്യുന്നു


കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്  13 ആം വാർഷികാഘോഷം "മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023 " സംഘടിപ്പിച്ചു. ഗഫൂർ മൂടാടി നഗറിൽ  (ഇന്ത്യൻ സെൻട്രൽ  സ്കൂൾ അബ്ബാസിയ) നടന്ന  പരിപാടികളുടെ ഉത്‌ഘാടനം  ഫാദർ ഡേവിസ് ചിറമേൽ നിർവ്വഹിച്ചു. ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട് സർവീസ് (ആക്ടസ്) ൻറെയും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും സ്ഥാപകനായ   റെവ. ഫാദർ ഡേവിസ് ചിറമേൽ അവയവ ദാനത്തിന്റെ മാഹാത്മ്യത്തെയും പ്രാധാന്യത്തെയും  കുറിച്ച് സദസ്സിൽ വിശദീകരിച്ചു.    ജനറൽ കൺവീനർ ഷൈജിത്ത്.കെ സ്വാഗതം പറഞ്ഞ  ചടങ്ങിൽ  പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് & സിഇഒ മുഹമ്മദലി പി വി,  ഫിലിപ്പ് കോശി, അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് എന്നിവർ  സംസാരിച്ചു.  മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത്, അസോസിയേഷൻ രക്ഷാധികാരി പ്രമോദ് ആർ ബി, മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് , ട്രഷറർ അഞ്ജന രജീഷ്, ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷ് എന്നിവർ സംസാരിച്ചു. പതിമൂന്നാം വാർഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ സുവനീർ 'എന്റെ കോഴിക്കോട്' കൺവീനർ അനിൽ കുമാർ മൂടാടി മുഹമ്മദലി വി പി ക്കു നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് ഫെസ്റ്റിന്റെ മുഖ്യ സ്പോൺസർ  മെഡെക്സ് മെഡിക്കൽ കെയറിനുള്ള ഉപഹാരം അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ്, മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് & സിഇഒ മുഹമ്മദലി വി.പി. ക്ക് കൈമാറി.  കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ ടെക്നിക്കൽ സപ്പോർട്ടിനു "ഇൻഷോട്ട് (മീഡിയ ഫാക്ടറി)" യ്ക്കുള്ള ഉപഹാരം ഷാജഹാൻ കൊയിലാണ്ടിക്ക് അസോസിയേഷൻ രക്ഷാധികാരി പ്രമോദ് ആർ.ബി.  കൈമാറി. അസോസിയേഷൻ ട്രെഷറർ വിനീഷ് പി വി യുടെ നന്ദി പ്രകടിപ്പിച്ചു.കുവൈത്തിലെ  യുവ ഗായകൻ സയൂഫ് കൊയിലാണ്ടിയും മാപ്പിളപാട്ട് ഗായകൻ മുജീബ്  കല്ലായിപ്പാലം  എന്നിവർ  ആലപിച്ച്  റാസിഖ് കുഞ്ഞിപ്പള്ളി രചനയും സംഗീതവും നിർവ്വഹിച്ച് അനീഷ് ആലപ്പുഴ നിർമ്മിച്ച ആൽബം " ഒരു അൽഗോരിത പ്രണയം "എന്ന ആൽബത്തിന്റെ പ്രകാശനവും   ഫാദർ:ഡേവിഡ് ചിറമേൽ  ങലറലഃ മെഡിക്കൽ കെയർ ചെയർമാൻ മുഹമ്മദ് അലിവി പി എന്നിവർ ചേർന്നു നിർവഹിച്ചു.  ചടങ്ങിൽ ഷാഫി കൊല്ലം, നജീബ്‌ മണമ്മൽ, ഷാഫി മാക്കാത്തി, ഷമീദ്‌, റഫീഖ് ഒളവറ,നിസ്സാം കടയ്ക്കൽ ഷാമോൻ പൊൻകുന്നം, ഷാനവാസ് ബഷീർ ഇടമൺ, ഷബീർ, ഇസ്മായിൽ ഇസ്മു എന്നിവർ സന്നിതരായിരുന്നു. മില്ലേനിയം ഓഡിയോസ് ആണ്  ആൽബം റിലീസ് ചെയ്യുന്നത്. അസോസിയേഷൻ ബാലവേദി കുട്ടികളും, എലഗൻസ് ജിം അബ്ബാസിയയും, റെനെഗേഡ്സ് ഡാൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ  അവതരിപ്പിച്ച ഡാൻസ് പരിപാടികളും, സിനിമാ പിന്നണി ഗായകരായ ജ്യോത്സ്‌ന, സിയാ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയും  പരിപാടിയിൽ അരങ്ങേറി. Read on deshabhimani.com

Related News