കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് വിതരണം



തിരുവനന്തപുരം > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വി സാംബശിവൻ സ്‌മാരക പുരസ്‌കാരം വിതരണം ചെയ്‌തു. പാളയം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടക്ക് പുരസ്‌കാരം സമ്മാനിച്ചു. എസ്എസ്എല്‍സി വിജയിച്ച കുട്ടികള്‍ക്കായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍‌വഹിച്ചു. വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം നോർക്ക വൈസ് ചെയർമാൻ വി ശ്രീരാമകൃഷ്‌ണനും നിര്‍‌വഹിച്ചു. സിപിഐ എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ അധ്യക്ഷനായി. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗത സംഘം കണ്‍‌വീനര്‍ മൈക്കിള്‍ ജോണ്‍സണ്‍ ആദരപത്രം വായിച്ചു. കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി ജയൻ ബാബു, സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. ശ്രീകല, പ്രൊഫ. മുരളി, സജീവ് തൈക്കാട്, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം മാത്യു ജോസഫ്, വി സുദർശൻ, ജെ ആൽബർട്ട്, മൈക്കിൾ ജോൺസൺ, സി പ്രസന്നകുമാർ, പ്രിൻസ്റ്റൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കട മറുപടി പറഞ്ഞു. ബാലസംഘം പ്രവർത്തകർ മുരുകൻ കാട്ടാക്കടയുടെ 'മനുഷ്യനാകണം' എന്ന് തുടങ്ങുന്ന കവിത ആലപിച്ചു. മറ്റു ജില്ലകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം പിന്നീട് നടക്കും. 14 ജില്ലകളിലായി 35 കുട്ടികളെയാണ്‌ ഈ വർഷത്തെ വിദ്യാഭ്യാസ എൻഡോവ്മെന്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്. Read on deshabhimani.com

Related News