കുവൈറ്റിൽ ആതുരസേവന രംഗത്ത് ന്യൂതന സൗകര്യങ്ങളുമായി "ഹല സൂപ്പർ സ്പെഷിയാലിറ്റി മെഡിക്കൽ സെൻ്റർ"



കുവൈറ്റിലെ ആതുരസേവന രംഗത്ത് ന്യൂതന സൗകര്യങ്ങളുമായി "ഹല സൂപ്പർ സ്പെഷിയാലിറ്റി മെഡിക്കൽ സെൻ്റർ" ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 20ന് വൈകിട്ട് നാലു മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം ഒരുക്കിയിരിക്കുന്നത്. 55, 000 ചതുരശ്ര അടിയിൽ 10 നിലകളുള്ള ഈ സ്ഥാപനത്തിൽ നിരവധി സ്പെഷിയാലിറ്റി വകുപ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഡെൻ്റിസ്ട്രി , ഒബ് സ്റ്റെടിക്സ് , ഗൈനക്കോളജി, ഇൻ്റേണൽ മെഡിസിൻ , പീഡിയാട്രിക്സ് , എൻ്റോ ക്രൈനോളജി , ജനറൽ മെഡിസിൻ, റേഡിയോളജി എന്നീ സേവനങ്ങൾ  ലഭ്യമാണ്. ഡെർമാറ്റാളജി , കോസ്മെറ്റാളജി വിഭാഗങ്ങൾഉടൻ ആരംഭിക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുക എന്നതാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം. "An Art of Health Care " . ആധുനിക സാങ്കേതിക വിദ്യകൾ ഇതിനോടകം തയ്യാറായികഴിഞ്ഞു. അമേരിക്ക, യൂറോപ്പ്‌, ഇന്ത്യ , അറബ് എന്നീ രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും. ആദായത്തിൻ്റെ പത്തു ശതമാനം പാവപ്പെട്ട ജനവിഭാഗത്തിൻ്റെ ചികിത്സക്കായി മാറ്റിവെക്കും. പി. സി. ആർ പരിശോധനക്ക് ഏറ്റവും കുറഞ്ഞ നിരക്ക്  (KD 8 )  ഈടാക്കുന്ന സ്ഥാപനം എന്ന ഖ്യാതി ഇതിനോടകം ഹല മെഡിക്കൽ സെൻ്റെർ നേടി. വാർത്താ സമ്മേളനത്തിൽ നിസാർ യാക്കൂബ് (സി. ഇ. ഒ) ഡോ. ജയിംസ് നീരുഡ (മെഡിക്കൽ ഡയറക്ടർ ) നിസാർ റെഷീദ് ( എക്സിക്യുട്ടീവ് ഡയറക്ടർ ) ഫെയ്സൽ അൽ-ഹമ്ദ (ചെയർമാൻ) രാഹുൽ രാജൻ (വൈസ് ചെയർമാൻ) പ്രവീൺ നായർ, ഡോ. അനീഷ് വർഗീസ് എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News