ജലീബ് അൽ ഷുയൂഖിൽ തീപിടിത്തം: മൂന്ന് മരണം



കുവൈത്ത് സിറ്റി > ജലീബ് അൽ ഷുയൂഖിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. വീട്ടിൽ പുക നിറഞ്ഞത് കാരണം ശ്വാസതടസ്സം നേരിട്ട് മരണപ്പെട്ടതെന്നാണ് വിവരം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായ സ്ഥലത്ത് സുരക്ഷാ മുൻകരുതലുകളില്ലാത്തതും ഒപ്പം വീടിന്റെ കിടപ്പുമുറികളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ വഴി തടഞ്ഞ് ഇരുമ്പ് കമ്പികൾ പോലുള്ള നിരവധി അവശിഷ്‌ടങ്ങൾ ഉണ്ടായിരുന്നതും ദുരന്തത്തിന് കാരണമെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്) വ്യക്തമാക്കി.   Read on deshabhimani.com

Related News