കുവൈത്ത് കുടുംബ സന്ദര്‍ശക വിസ പുനരാരംഭിക്കുന്നു



മനാമ> കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശക വിസ കുവൈത്ത് പുനരാരംഭിക്കുന്നു. രാജ്യത്തെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കുടുംബ സന്ദര്‍ശക വിസ വീണ്ടും നല്‍കാന്‍ തുടങ്ങി. നേരത്തെ വ്യാപാരം, വിനോദസഞ്ചാരം മേഖലകളില്‍ മാത്രമായി ആശ്രിത വിസ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ മന്ത്രിസഭ റദ്ദാക്കിയതോടെ പ്രവാസികളുടെ കുടുംബ സന്ദര്‍ശന വിസയും പുനരാരംഭിക്കാന്‍ തീരുമാനിക്കുകയിരുന്നു. പ്രവാസിയുടെ ശമ്പളം, രേഖകളുടെ പരിശോധന എന്നിവയുള്‍പ്പെടെയുള്ള മുന്‍ ചട്ടങ്ങള്‍ക്കനുസൃതമായായിരിക്കും കുടുംബ വിസ അനുവദിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റമദാനിലും പെരുന്നാളിന് മുന്നോടിയായും രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News