കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കുള്ള ഇളവുകള്‍ ഫെബ്രുവരി അവസാനം വരെ നീട്ടി



കുവൈത്ത് സിറ്റി  > കുവൈത്തില്‍ അനധികൃത താമസക്കാര്‍ക് പദവി ശരിയാക്കാനോ രാജ്യം വിടാനോ അവസരം നല്‍കുന്ന ഭാഗിക പൊതുമാപ്പ് ഫെബ്രുവരി അവസാനം വരെ നീട്ടാന്‍  സര്‍ക്കാര്‍ തീരുമാനം. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഡിസംബര്‍ 31 വരെയായിരുന്ന പൊതുകാലാവധി കൊറോണ വ്യാപനത്തിന്റെയും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര നിരോധനത്തിനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ നീട്ടുകയായിരുന്നു. യാത്രാ പ്രയാസം കണക്കിലെടുത്താണ് ഇത് വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്ത് 1.80 ലക്ഷത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ കഴിഞ്ഞ ദിവസം മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2500 ഓളം പേര്‍ മാത്രമാണ് പൊതുമാപ്പ് അവസരം ഇതുവരെയായി ഉപയോഗപ്പെടുത്തിയത്. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് സുരക്ഷാ വിഭാഗം ഇക്കാലയളവില്‍ വേണ്ടത്ര പരിശോധനയും നടത്തിയിട്ടുമില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന വിവിധ സുരക്ഷാ വിഭാഗങ്ങളുടെ യോഗത്തില്‍ ഫെബ്രുവരി മുതല്‍ രാജ്യവ്യാപകമായ പരിശോധന ആരംഭിക്കുമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. Read on deshabhimani.com

Related News