കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് ക്ഷാമം



മനാമ> വിവിധ മേഖലകളിൽകുവൈറ്റിൽ വിദഗ്ധരായ പ്രവാസി തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കോവിഡനന്തരം തൊഴിലാളികൾക്ക് ആവശ്യം ഏറിയിട്ടുണ്ടെങ്കിലും വേണ്ടത്ര ആളെക്കിട്ടാനില്ല. കോവിഡിനെ തുടർന്ന് കുവൈത്തിലെ പൊതു, സ്വകാര്യ മേഖലകളിൽനിന്നായി രണ്ട് ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികളാണ്‌ ജോലി നഷ്ടപ്പെട്ട് മടങ്ങിപ്പോയത്‌. കഴിഞ്ഞ മൂന്നു മാസത്തിനിടെമാത്രം 27,200ലധികം പ്രവാസികൾ കുവൈത്ത് വിട്ടു. കഴിഞ്ഞ ഡിസംബറിൽ വിദേശ തൊഴിലാളികളുടെ എണ്ണം 14,79,545 ആയിരുന്നുവെങ്കിൽ അത് 14,52,344 ആയി കുറഞ്ഞുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഈജിപ്തുകാരാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. Read on deshabhimani.com

Related News