കാഞ്ഞങ്ങാട്‌ സ്വദേശിനി കുവൈത്തിൽ നിര്യാതയായി



കുവൈറ്റ് സിറ്റി > കാഞ്ഞങ്ങാട്‌ പാലായി സ്വദേശിനി ഹിബ മുഹമ്മദ്‌ കുഞ്ഞി (26) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതയായി. എടിസി കമ്പനി ജീവനക്കാരനായ അഫ്‌സലാണ് ഭർത്താവ്‌. ആറു മാസം പ്രായമായ ഒരു മകളുണ്ട്‌. മുസ്ലിം ലീഗ്‌ ദേശീയ കൗൺസിൽ അംഗം എ ഹമീദ്‌ ഹാജിയുടെ സഹോദരീപുത്രി കൂടിയാണ്‌ മരണപ്പെട്ട ഹിബ. ഖബറടക്കം കുവൈത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. Read on deshabhimani.com

Related News