ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ റദ്ദാകും: കുവൈറ്റ്



കുവൈറ്റ് സിറ്റി> ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസ് വിസകള്‍ റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന നിയമം എല്ലാ വിഭാഗം വിസക്കാർക്കും ബാധകമായിരിക്കുമെന്നാണ് അറിപ്പ്. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് തീരുമാനം. 2022 ആഗസ്റ്റ്‌ ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുകയെന്നും അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് മാനുഷിക പരിഗണന നൽകിയായിരുന്നു. ആറുമാസം കഴിഞ്ഞു രാജ്യത്തിന് പുറത്തു താങ്ങിയാൽ വിസ റദ്ദാകുമെന്ന നിയമം മരവിപ്പിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. ആറു മാസത്തിലധികമായി കുവൈത്തില്‍ നിന്ന് പുറത്തുപോയ എല്ലാ വിഭാഗങ്ങളിലുംപ്പെട്ട  പ്രവാസികള്‍ ജനുവരി 31ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാകുമെന്നാണ് പുതിയ ഉത്തരവ് സൂചിപ്പിക്കുന്നത്.   Read on deshabhimani.com

Related News