കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരം മുരുകൻ കാട്ടാക്കടയ്ക്ക്



തിരുവനന്തപുരം > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്‌മാരക പുരസ്‌കാരത്തിന് കവി മുരുകൻ കാട്ടാക്കട തെരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ് . 2021 ഡിസംബർ 19 ഞായറാഴ്‌ച‌ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വിജെടി ഹാൾ) നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് അറിയിച്ചു. ചടങ്ങിൽ കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ തിരുവനന്തപുരം ജില്ലയിലെ വിതരണവും നടക്കും. മലയാളം മീഡിയത്തിൽ പഠിച്ചു ഉന്നത മാർക്കോടെ പത്താം തരത്തിൽ  വിജയികളാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ്  ഏർപ്പെടുത്തിയിട്ടുള്ളത്. Read on deshabhimani.com

Related News