റാസല്‍ഖൈമയിലെ ആദ്യ മലയാളം മിഷന്‍ ക്ലബ്‌ "കുട്ടി മലയാളം’ രൂപവത്കരിച്ചു

റാസല്‍ഖൈമ ഐഡിയല്‍ സ്കൂളില്‍ റാസൽ ഖൈമയിലെ ആദ്യത്തെ മലയാളം മിഷന്‍ ‘കുട്ടി മലയാളം ക്ലബ്‌ ' മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യുന്നു


റാസല്‍ഖൈമ> വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാ പ്രകടനങ്ങളുടെയും ബാന്‍റ് മേളത്തിന്റെയും നിറവില്‍ മലയാളം മിഷന്‍ റാസല്‍ഖൈമ ചാപ്റ്ററിന്റെ ആദ്യ ‘കുട്ടി മലയാളം ക്ലബ്‌ ’ ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളില്‍ രൂപവത്കരിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി  ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ യു എ ഇ കോ-ഓര്‍ഡിനേറ്റര്‍ കെ എല്‍  ഗോപി, റാക് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ അസൈനാര്‍,സ്കൂൾ മാനേജർ സുൽത്താൻ മുഹമ്മദ്‌ അലി, ലോക കേരള സഭ അംഗം മോഹനൻ പിള്ള, പ്രസിഡന്‍റ് നാസര്‍ അല്‍ദാന, സെക്രട്ടറി അക്ബര്‍ ആലിക്കര,  മലയാളം മിഷന്‍ പരിശീലകന്‍ സതീഷ്കുമാര്‍, വിദ്യാർത്ഥി കൺവീനർ അന്‍സിയ സുല്‍ത്താന, രക്ഷിതാക്കളുടെ പ്രതിനിധി സൗമ്യ എന്നിവര്‍ സംസാരിച്ചു. 40 വര്‍ഷമായി മലയാള ഭാഷാധ്യാപനം തുടരുന്ന സ്നേഹലത ടീച്ചര്‍, മലയാണ്മയിൽ പങ്കെടുത്ത അഖില സന്തോഷ്, ബബിത എന്നിവര്‍ക്ക് പ്രശസ്തി ഫലകം നല്‍കി ആദരിച്ചു. നാട്ടിൽ നിന്നും എത്തിയ വിനോദ് വൈശാഖി, സതീഷ്കുമാര്‍, സ്കൂൾ പ്രിൻസിപ്പൽ പ്രസന്ന ഭാസ്കര്‍ എന്നിവർക്കും മൊമെന്റോ കൈമാറി. റാക് മലയാളം മിഷന്‍ കണ്‍വീനർ അഖില സന്തോഷ് സ്വാഗതവും  കോ-ഓര്‍ഡിനേറ്റര്‍ റസല്‍ റഫീഖ് നന്ദിയും പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ മികവാർന്നതും, വൈവിധ്യ പൂര്ണവുമായിരുന്നു.   Read on deshabhimani.com

Related News