അബുദാബി ചാപ്റ്ററിനു കീഴിൽ കുട്ടി മലയാളം ക്ലബ്ബ് രൂപീകരിച്ചു



അബുദാബി>  കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പ്രവാസി സ്കൂളുകളിൽ ഭാഷാവ്യാപനം ലക്ഷ്യമിട്ട്  "കുട്ടി മലയാളം" എന്ന പേരിൽ നടപ്പിലാക്കുന്ന മലയാളം മിഷൻ ക്ലബ്ബ് അബുദാബി മോഡൽ സ്കൂളിൽ ആരംഭിച്ചു. അബുദാബി ചാപ്റ്ററിന് കീഴിൽ ആദ്യത്തേതും, ലോകത്തിൽ രണ്ടാമത്തേയും കുട്ടി മലയാളം ക്ലബ്ബാണ് ഇത്. അബുദാബി മോഡൽ സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കുട്ടി മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. വി. അബ്ദുൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡൻറ് വി പി കൃഷ്ണകുമാർ, മലയാളം മിഷൻ ഭാഷാ അധ്യാപകൻ സതീഷ് കുമാർ, മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ എം. എം. ഷെരിഫ്, അബുദാബി ചാപ്റ്റർ കൺവീനർ ബിജിത്ത് കുമാർ, മോഡൽ സ്കൂൾ മലയാളം മിഷൻ രക്ഷാധികാരി ഐ. ജെ. നസാരി, എച്ച് ഒ എസ് അബ്ദുൽ റഷീദ്, സ്മിത രാജേഷ്,  ചാപ്റ്റർ ജോ. സെക്രട്ടറി  പ്രേം ഷാജി, മുസ്സഫ മേഖലാ കോഡിനേറ്റർ സുമ വിപിൻ, എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് ഇൻചാർജ് മനോജ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മോഡൽ സ്കൂൾ കുട്ടി മലയാളം ക്ലബ്ബ്  എച്ച് ഒ എസ് ഹസീന ബീഗം നന്ദി പ്രകാശിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ കുട്ടി മലയാളം ക്ലബ്ബ് രൂപീകരിച്ചത് യുഎഇയിലെ അജ്മാൻ ചാപ്റ്ററിന് കീഴിലുള്ള ഹാബിറ്റാറ്റ് സ്കൂളിൽ ആയിരുന്നു. മന്ത്രി സജി ചെറിയാനാണ് ആദ്യ കുട്ടി മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുട്ടി മലയാളം ക്ലബ്ബിലൂടെ ലോകരാജ്യങ്ങളിലെ വിവിധ രാജ്യത്തിലെ പ്രതിഭകളുമായി തങ്ങളുടെ സർഗ്ഗശേഷി മാറ്റുരയ്ക്കുവാനും, ഭാഷാപ്രവർത്തനത്തിന്റെ ഭാഗമായി വരുന്ന വിവിധ വേദികൾ പങ്കിടുവാനും സാധിക്കും.  മലയാളം മിഷൻ നിർദ്ദേശിക്കുന്ന പാഠ്യപദ്ധതിയിലൂടെ സ്കൂളുകളിൽ മലയാളം പഠിക്കാത്ത കുട്ടികൾക്ക് പത്താം ക്ലാസിനു തുല്യമായ സർട്ടിഫിക്കറ്റ് നൽകുന്ന പ്രവർത്തനവും കുട്ടി മലയാളം ക്ലബ്ബിലൂടെ നിർവഹിക്കപ്പെടും. Read on deshabhimani.com

Related News