ഉക്രയ്ൻ അഭയാർത്ഥികൾക്ക് സഹായഹസ്‌ത‌‌‌‌‌വുമായി അയർലണ്ടിലെ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ്



വാട്ടർഫോർഡ്> അയർലണ്ടിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ ക്രാന്ത്രിയുടെ വാട്ടർഫോർഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യുദ്ധം മൂലം ഉക്രയിനിൽ നിന്നും പാലായനം ചെയ്തു അയർലണ്ടിൽ വന്നവർക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ  നിന്നും പാലായനം ചെയ്തു കൊണ്ടിരിക്കുന്നത്. പിറന്നു വീണ നാട്ടിൽ നിന്നും ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് അയൽ രാജ്യത്ത് അഭയം തേടി  എത്തിയവർ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. വാട്ടർഫോർഡ്  കൗണ്ടിയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ എത്തിച്ചേർന്നിട്ടുണ്ട്.   വാട്ടർഫോർഡ് കൗണ്ടിയിൽ എത്തിച്ചേർന്നവരെ സഹായിക്കാൻ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് വാട്ടർഫോർഡും പരിസര പ്രദേശങ്ങളിൽ നിന്നുമായി അവശ്യ വസ്തുക്കൾ ശേഖരിച്ച് വാട്ടർ ഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ മേയർ ജോയ് കെല്ലി യുടെ നേതൃത്വത്തിൽ ഉക്രേനിയൻ നേഷണൽസ് നടത്തുന്ന ഓർഗനൈസേഷന് കൈമാറും. മെയ് 6, 7, 8 തീയതികളിൽ ക്രാന്തിയുടെ അംഗങ്ങൾ വീടുകളിൽ നേരിട്ട് എത്തിയാണ് കുട്ടികൾക്കും, മുതിർന്നവർക്കും ആവശ്യമായ നിത്യോപയോഗ വസ്തുക്കൾ  ശേഖരിക്കുന്നത്. വാട്ടർഫോർഡിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ സുമനസ്സുകളുടെയും  സഹകരണവും പിന്തുണയും പ്രസ്തുത സംരഭത്തിന് യൂണിറ്റ് കമ്മറ്റി അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: നവീൻ : 0894455944, അനൂപ് ജോൺ : 0872658072, ദയാനന്ദ് : 0894873070 Read on deshabhimani.com

Related News