ക്രാന്തി മെയ്‌ദിന അനുസ്‌മരണം മെയ് 15ന്



ഡബ്ളിന്‍> ഇടതുപക്ഷ പുരോഗമന സംസ്‌കാരിക സംഘടനയായ ക്രാന്തി മെയ്‌ദിന അനുസ്‌മരണം മെയ് 15 ഞായറാഴ്‌ച ഡബ്ല്യൂഎസ്എഎഫ് കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തും. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള മെയ്‌ദിന അനുസ്‌മരണം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനാണ് ക്രാന്തി തീരുമാനം. മെയ് 15 ഉച്ചയ്‌ക്ക് രണ്ട് മണിക്ക്  ആരംഭിക്കുന്ന മെയ്‌ദിന അനുസ്‌മരണ ചടങ്ങിൽ ഐഎൻഎംഒ ജനറൽ സെക്രെട്ടറി Phil Ni Sheaghdha  "why union matters for nursing“ എന്ന വിഷയത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ് നേതാവ് Graham Harrington " Trade unions in Ireland- opportunities and challenges" എന്ന വിഷയത്തെയും  വർക്കേഴ്‌സ് പാർട്ടി നേതാവ് Claire O’ Connor “challenges facing working class during corona period “ എന്ന വിഷയത്തെയും ആസ്‌പദമാക്കിയും സംസാരിക്കും. മനുഷ്യാധ്വാനം അജയ്യമാണെന്ന് മെയ്ദിന ആഘോഷങ്ങളും അനുസ്മരണങ്ങളും ലോകത്തെ ഓര്‍മിപ്പിക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെയ്‌ദിന അനുസ്‌മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മറ്റി അറിയിച്ചു. Read on deshabhimani.com

Related News