ക്രാന്തിയുടെ മെയ്‌ദിനാഘോഷം ഇന്ന് ഡബ്ലിനിൽ; എം സ്വരാജ് മുഖ്യാതിഥി



ഡബ്ലിൻ> അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ  ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾ ഇന്ന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടക്കും. കാൾട്ടൺ ഹോട്ടലിൽ (Eircode K67P5C7) വച്ച് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ആണ് മുഖ്യാതിഥി. "മെയ്ദിന ചരിത്രവും, വർത്തമാനവും" എന്ന വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തും. ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എഐസി, യുകെ - അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ  ജേക്കബ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്ന കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാരുടേതടക്കം വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. Read on deshabhimani.com

Related News