ഉക്രയ്‌ൻ അഭയാർത്ഥികൾക്ക് "ക്രാന്തി' യുടെ കൈത്താങ്ങ്‌; അവശ്യ സാമഗ്രികൾ കൈമാറി



അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ലെറ്റർകെന്നി യൂണിറ്റ് അയർലണ്ടിലെ ഉക്രൈയൻ അഭയാർത്ഥികൾക്ക് വേണ്ടി സമാഹരിച്ച അവശ്യ സാമഗ്രികൾ  സെന്റ് കോണൽസ് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചു കൈമാറി. ക്രാന്തിയുടെ പുതിയ യൂണിറ്റായ ലെറ്റർ കെന്നി യൂണിറ്റ് രൂപീകരണം ഇക്കഴിഞ്ഞ മെയ്‌ ദിനത്തിലാണ് നടന്നത്. ചടങ്ങിൽ മുഖ്യ അഥിതിയായി കൗൺട്ടി കൗൺസിൽ മേയർ ജിമ്മി ക്യാവനയും വിശിഷ്‌ട അഥിതിയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് അയർലൻഡ് പ്രതിനിധി ഇയാദ് മാഷാലും ഡോനെഗൽ ലോക്കൽ ഡെവലപ്പ്മെന്റ് കമ്പനിക്ക് വേണ്ടി നോറീൻ ഒ'കൈനും സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ബിജി ഗോപാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സജീവ് നാരായൺ സ്വാഗതവും ട്രഷറർ രഘുനാഥ് തെക്കേമഠത്തിൽ കൃതജ്ഞതയും അറിയിച്ചു. Read on deshabhimani.com

Related News