കോടിയേരിയ്ക്ക് ആദരവർപ്പിച്ച് ദുബായ് പ്രവാസ ലോകവും



ദുബായ്‌> അന്തരിച്ച മുൻ ആഭ്യന്തര മന്ത്രിയും സിപിഐ എം പിബിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് ഫ്ലോറ ഹോട്ടലിൽ നടന്ന അനുസ്മരണ യോഗത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവാസികൾ ഒത്തുചേർന്നു. യുഎഇ യിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികൾ ഒന്നടങ്കം പങ്കെടുത്ത യോഗം കോടിയേരി എന്ന നേതാവിന്റെ ജനകീയതയുടെ അടയാളമാണെന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. മികച്ച സംഘടകനായും നേതൃഗുണമുള്ള നേതാവായും പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമ്പോൾ തന്നെ ഭരണ തലത്തിൽ ജനകീയവും ഗുണപരവുമായ മാറ്റങ്ങൾ കൊണ്ടുവരാനും നടപ്പാക്കാനും ശ്രദ്ധിച്ചിരുന്ന കാര്യനിർവ്വാഹകൻ കൂടിയായിരുന്നു കോടിയേരിയെന്ന്അദ്ദേഹം പറഞ്ഞു. ഉറച്ച ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങൾ ദൃഢമാക്കിയിരുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് വിവിധ സംഘടനാ പ്രതിനിധികൾ അനുസ്മരിച്ചു. വ്യതിയാനമില്ലാത്ത ഇടതു രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖമായിരുന്ന കോടിയേരിയുടെ വിയോഗം പാർട്ടിയ്ക്കും ഇടതുപക്ഷത്തിനും മാത്രമല്ല, കേരള സമൂഹത്തിനൊന്നാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന യോഗം വിലയിരുത്ത . ലോക കേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ യുഎഇ യിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും മലയാളി കൂട്ടായ്മകളുടെയും ഭാരവാഹികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു . Read on deshabhimani.com

Related News