ദമ്മാം നവോദയ കോടിയേരി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു



ദമ്മാം> സിപിഐ എം പോളിറ്റ് ബ്യൂറോ അംഗംകോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ എട്ട് മേഖലയിലായി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. ഖോബാർ, ദമ്മാം, ജുബൈൽ, ഹഫൂഫ്, മുബാറസ്സ്, ഖത്തീഫ്, അബ്കേക്ക്, റഹീമ എന്നി മേഖലകളിൽ ആണ് യോഗം സംഘടിപ്പിച്ചത്. വിദ്യാർഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഉണ്ടായ ജയിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന സഖാവ് പ്രതിസന്ധി കാലത്തും അണികളെ അലകടൽ മുറിച്ചു കടത്താൻ കരുത്തുള്ള നേതൃത്വമായി വളരുകയായിരുന്നു. നവോദയയുടെ രൂപീകരണത്തിൽ സഹായിക്കുകയും, ദമ്മാം സന്ദർശിച്ചുകൊണ്ട് സംഘടനക്ക് പുതിയ ദീശാബോധം നലകുകയും ചെയ്ത നേതാവായിരുന്നു കോടിയേരിയെന്ന് നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട് അനുസ്മരിച്ചു. ദമ്മാമിലെ വിവിധ സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, സാംസ്കാരിക സാഹിത്യ പ്രവർത്തകരും, നവോദയ കേന്ദ്ര-ഏരിയാ നേതൃത്വങ്ങളും യോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയമായി വ്യത്യസ്ത വീക്ഷണം പുലർത്തുമ്പോഴും പത്ത് മിനിറ്റ് സംസാരിക്കുമ്പോൾ ആഴത്തിൽ സൌഹൃദം തോന്നുന്ന വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്  എന്ന് പലരും അനുസ്മരിച്ചു. ഓർമ്മകളുടെ തിരതല്ലലിൽ വിതുമ്പികൊണ്ടാണ് പലരും സംസാരം അവസാനിപ്പിച്ചത്. ദമാം മേഖലയിൽ നടന്ന അനുശോചനത്തിൽ നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്‌, രക്ഷാധികാരികളായ പ്രദീപ്‌ കൊട്ടിയം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, കേന്ദ്ര വൈസ്‌ പ്രസിഡന്റ്‌ മോഹനൻ വെള്ളിനേഴി. ജോ: സെക്രട്ടറി നൗഷാദ്‌ അകോലത്ത്‌, കുടുംബവേദി കേന്ദ്ര പ്രസിഡന്റ്‌ നന്ദിനി മോഹൻ കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ബാബു കെ.പി എന്നീവർ നേത്യത്വം നൽകി . ജുബൈയിൽ മേഖലയിൽ നടന്ന യോഗത്തിൽ കേന്ദ്ര പ്രസിഡന്റ്‌ ലക്ഷ്മണൻ കണ്ടമ്പത്ത്‌, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ്‌ കളരിക്കൽ കേന്ദ്ര ജോ:സെക്രട്ടറി ഉണ്ണികൃഷണൻ കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ഷാനവാസ്‌, അജയൻ, പ്രജീഷ്‌, എന്നീവർ നേത്യത്വം നൽകി . അൽ ഖോബാർ മേഖലയിൽ നടന്ന അനുശോചനത്തിൽ നവോദയ രക്ഷാധികാരി പവനൻ മൂലക്കിൽ നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, കേന്ദ്ര ജോ: സെക്രട്ടറി ഷമിം നാണത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജീൻസ്‌ ലൂക്കോസ്‌ കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ വിദ്യാധരൻ, ഹമീദ്‌ മാണികോത്ത്‌, വനിത വേദി കൺവീനർ രശ്മി രാമചന്ദ്രൻ എന്നീവർ നേത്യത്വം നൽകി . അൽ ഹസ്സയിലെ മുബാറസ്സ്‌,  ഹഫുഫ്‌ മേഖലകളിൽ നടന്ന അനുശോചനത്തിൽ രക്ഷാധികാരികളായ ഹനീഫ മുവാറ്റ്പുഴ, ക്യഷ്ണൻ കൊയിലാണ്ടി, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ചന്ദ്രശേഖരൻ മാവൂർ, മധു ആറ്റിങ്ങൾ, ചന്ദ്ര ബാബു കടയ്ക്കൽ എന്നീവർ നേത്യത്വം നൽകി.  അബ്ക്കേക്കിൽ നവോദയ രക്ഷാധികാരി രഞ്ജിത്ത് വടകര കേന്ദ്ര വൈസ്‌ പ്രസിഡന്റ്‌ ജയപ്രകാശ്‌,  കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗം വസന്തകുമാർ എന്നീവർ നേത്യത്വം നൽകി. റഹിമ മേഖലയിൽ നവോദയ റഹിമ ഏരിയ രക്ഷാധികാരി ഷൗക്കത്ത്‌, കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗവും റഹിമ ഏരിയ സെക്രട്ടറിയുമായ ജയൻ മെഴുവേലി, കേന്ദ്ര വനിത ജോ: കൺവീനർ സുജാ ജയൻ എന്നീവർ നേത്യത്വം നൽകി. കുടാതെ അതാത്‌ മേഖലയിലെ സാമീഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ പത്ര- മാധ്യമ പ്രതിനിധികൾ എന്നീവരും പങ്കെടുത്തു   Read on deshabhimani.com

Related News