സന്നദ്ധ മേഖലയിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന് മികവ്



റിയാദ് >  കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ  രാജ്യത്തിന് പുറത്തായി  300-ലധികം  സന്നദ്ധ പദ്ധതികൾ നടപ്പിലാക്കി മിക്ച്ചനിലാവാരം കാത്തുസൂക്ഷിച്ചു. റിലീഫ് സെന്ററിന്റെ  ആക്ഷൻ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ, നടത്തിയ  സൗദി പോർട്ടൽ ഫോർ എക്സ്റ്റേണൽ വോളന്റിയറിങ്ങിന്റെ ഉദ്ഘാടനമാണ് ഈ സംരംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. സെന്ററിന്റെ പ്രവർത്തനങ്ങളിൽ സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്നവർക്ക്  ഇതിലൂടെ രജിസ്റ്റർ ചെയ്യാം. സന്നദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയ സൗദി കേഡർമാരുടെ പങ്കാളിത്തത്തോടെ, നിരവധി ടാർഗെറ്റുചെയ്‌ത രാജ്യങ്ങളിൽ സെന്റർ  വിവിധ സന്നദ്ധ മാനുഷിക പരിപാടികൾ നടപ്പിലാക്കുന്നു.ചികിത്സാ മേഖലയിലും ദുരന്ത ബാധിത മേഖലയിലുമാണ് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നത‍്.  മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഓപ്പൺ ഹാർട്ട് സർജറിക്കും കത്തീറ്ററൈസേഷനുമുള്ള വോളണ്ടറി മെഡിക്കൽ പ്രോഗ്രാം. (യൂറോളജി, ജനറൽ സർജറി, ട്യൂമർ സർജറികൾ, പ്ലാസ്റ്റിക് സർജറികൾ, ഓർത്തോപീഡിക് സർജറികൾ, ന്യൂറോ സർജറികൾ) ഉൾപ്പെടെയുള്ള സവിശേഷ പദ്ധതികളുണ്ട്. ജോർദാനിലെ സാതാരി ക്യാമ്പിലുള്ള സിറിയൻ അഭയാർത്ഥികൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, പരിശീലന സേവനങ്ങൾ എന്നിവ നൽകുന്നതിനും പദ്ധതികളുണ്ട്.  Read on deshabhimani.com

Related News