ഖസീം പ്രവാസി സംഘം കുടുംബ സഹായഫണ്ട് കൈമാറി



ബുറൈദ>  അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ  മരിച്ച കന്യാകുമാരി  മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച കുടുംബ സഹായധനം സി കെ ഹരീന്ദ്രൻ എം എൽ എ കൈമാറി. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, സാജിർ യൂണിറ്റ് പ്രസിഡന്റ് മോഹനൻ അമ്പാടി, വൈസ് പ്രസിഡന്റ് ബൈജു വട്ടപ്പാറ , സി പി ഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, കന്യാകുമാരി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ മാധവൻ, പ്രവാസി സംഘം ജില്ലാ ജോ. സെക്രട്ടറി ആർ സതികുമാർ, സി പി ഐ എം  തിരുവട്ടാർ ഏരിയ കമ്മറ്റി അംഗം ബെൻ ജേക്കബ്, തേക്കിൻകാട് ബ്രാഞ്ച് സെക്രട്ടറി ബി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.  ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്.  ഭാര്യ: അനിത .  അഷിത്, കൃതിക എന്നിവർ മക്കളാണ്. Read on deshabhimani.com

Related News