മലയാളി നഴ്‌സ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു



മസ്‌കത്ത്> പെരുന്നാൾ ആഘോഷിക്കാനായി ദുബായിൽനിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ദുബായിൽ നഴ്‌സായ ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷീബ മേരി തോമസ് (32) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബായിൽ നിന്ന് സലാലയിലേക്ക് വരുമ്പോൾ ഇവർ സഞ്ചരിച്ച വാഹനം ഹൈമക്ക് 50 കിലോമീറ്റർ അകലെവെച്ച് മറിയുകയായിരുന്നു. രണ്ടു കുടുംബങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോൻ ആണ് ഷീബയുടെ ഭർത്താവ്. പിതാവ്: തോമസ്. മതാവ്: മറിയാമ്മ. Read on deshabhimani.com

Related News