കേരളോത്സവം ഒഫീഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു



ദുബായ് > യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന  കേരളോത്സവം പോസ്റ്റർ പ്രകാശനം പ്രശസ്ത മജീഷ്യനും മാജിക് അക്കാദമി സ്ഥാപകനും ആയ പ്രൊഫ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. പൊറ്റമ്മ നാടിന് മലയാളികളുടെ ആദരമായി നടത്തുന്ന കേരളോത്സവത്തിനു മലബാർ ഗോൾഡ് & ഡയമണ്ടും ലുലു എക്സ്ചേഞ്ചും ആണ് മുഖ്യ പ്രയോജകരായി എത്തുന്നത്. ഡിസംബർ 2,3 തീയതികളിൽ വൈകുന്നേരം 4 മുതൽ ദുബായ് ഖിസൈസിലുള്ള ക്രെസെന്റ് സ്കൂളിൽ ആണ് പരിപാടി അരങ്ങേറുന്നത്. ഡിസംബർ 3 നു നടക്കുന്ന പൊതു പരിപാടിയിൽ കേരള ടൂറിസം പൊതുമരാമത് മന്ത്രി പി എ  മുഹമ്മദ്‌ റിയാസ്  മുഖ്യാതിഥിയാകും.  നാടൻ പാട്ട് കലാകാരനായിരുന്ന ബാനർജിയുടെ പേരിലുള്ള കനൽ ബാൻഡിനൊപ്പം പാലപ്പള്ളി ഫെയിം അതുൽ നറുകരയും  നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിയും രണ്ടു ദിനങ്ങളിലായി കേരളോത്സവ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. അമ്പതിൽ പരം കലാകാരന്മാർ അവതരിപ്പിക്കുന്ന വാദ്യ മേളങ്ങളും ആനയും, കാവടിയും തെയ്യങ്ങളും അണിനിരക്കുന്ന ഘോഷയാത്രയും നാട്ടുത്സവത്തിന്റെ മനോഹാരിത വിളിച്ചോതുന്ന മറ്റു കലാ രൂപങ്ങളും അരങ്ങേറും. പ്രകാശന ചടങ്ങിൽ ലോക കേരള സഭ അംഗം ശ്രീ എൻ കെ കുഞഹമ്മദ്, സംഘടക സമിതി അംഗങ്ങളായ സജീവൻ കെ വി,അനീഷ് മണ്ണാർക്കാട്, ഷിജു ബഷീർ,രാജൻ മാഹി, അബ്ദുൽ റഹ്മാൻ, സുജിത സുബ്രമണ്യൻ, സഫർ,  തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News