കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം ഭാരവാഹികൾ കുവൈറ്റ്‌ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്‌ച നടത്തി



കുവൈറ്റ് സിറ്റി > കുവൈറ്റിലെ ആതുരശുശ്രൂഷ രംഗത്ത്  സേവനം അനുഷ്ഠിക്കുന്നവരുടെ പൊതു കൂട്ടായ്‌മയായ കേരളൈറ്റ്‌സ് മെഡിക്കൽഫോറം (കെഎംഎഫ് കുവൈറ്റ്) ഭാരവാഹികൾഇന്ത്യൻ അംബാസഡർസിബി ജോർജ്ജുമായി കൂടിക്കാഴ്‌ച നടത്തി. കെഎംഎഫിന്റെ സംഘടനാ പ്രവർത്തങ്ങളെക്കുറിച്ചും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഭാരവാഹികൾ അംബാസഡറുമായി സംവദിച്ചു. നോർക്കയുമായി സഹകരിച്ചുകൊണ്ടു വരും നാളുകളിൽ ആരോഗ്യമേഖലയിൽ കുവൈറ്റിലേക്കുള്ള ജോലിസാധ്യത വർധിപ്പിക്കാൻ ശ്രമിക്കുമെന്നും. സംഘടനയുടെ പ്രവർത്തങ്ങൾക്ക് എംബസിയുടെ പിന്തുണയും അംബാസഡർ വാഗ്ദാനം ചെയ്‌തു‌. കൂടിക്കാഴ്‌ചയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോറും സന്നിഹിതനായിരുന്നു. കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിന്റ സജി, ഭാരവാഹികളായ ജോർജ് ജോൺ, മെജിത് ചെമ്പക്കര എന്നിവരും ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി വി ഹിക്‌മത്ത് എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News