കേരള സോഷ്യൽ സെന്റർ ബാലവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

ബാലവേദി രക്ഷാധികാരി റോയ് വർഗ്ഗീസിനോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാലവേദി കമ്മിറ്റി അംഗങ്ങൾ


അബുദാബി > അബുദാബി കേരള സോഷ്യൽ സെന്റർ ബാലവേദി ജനറൽ ബോഡി യോഗം 2022-23 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്ററിൽ നടന്ന ബാലവേദിയുടെ വാർഷിക ജനറൽ ബോഡിയിൽ വെച്ച് ബാലവേദി പ്രസിഡന്റ് ആസാദ് അനന്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മെഹ്‌റിൻ  റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബാലവേദി രക്ഷാധികാരി റോയ് വർഗ്ഗീസ്, കെ.എസ്.സി ജോ. സെക്രട്ടറി സത്യൻ കെ എന്നിവർ സംബന്ധിച്ചു. തുടർന്ന് 2022-23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെഹ്റിൻ റഷീദ്(പ്രസി), മാനവ് കൈസൻ, ധനുഷ രാജേഷ്(വൈസ് പ്രസി ), ശ്രീനന്ദ ഷോബി(സെക്ര), അശ്വൻ ധനേഷ്, ഇൻഷ അയൂബ്(ജോ.സെക്ര) എന്നിവർ ഉൾപ്പെടെ 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയെയാണ് തെരഞ്ഞെടുത്തത്. ശ്രീനന്ദ ഷോബി സ്വാഗതം പറഞ്ഞ യോഗത്തിൽ ധനുഷ രാജേഷ് നന്ദി രേഖപ്പെടുത്തി. Read on deshabhimani.com

Related News