കേരള പ്രസ്സ് കുവൈത്ത് മാധ്യമ സമ്മേളനം 24ന്



കുവൈത്ത് സിറ്റി> കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂടായ്മയായ കേരള പ്രസ്സ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനം  നവംബർ 24 ന് വൈകീട്ട് 6 മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപകനുമായ ശശികുമാർ ആണ് സമ്മേളനത്തിൽ മുഖ്യാതിഥി.  അന്തരിച്ച ഫോട്ടോ ജേർണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും . പിന്നണി ഗായിക പുഷ്‌പാവതി നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും . ഹംസ വളാഞ്ചേരി (ഹാർമോണിയം), അഭിജിത് ( ഗിത്താർ), ഹരികുമാർ (തബല) എന്നിവരും ഒപ്പമുണ്ടാകും. മാധ്യമ സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് കുവൈത്തിലെ മുഴുവൻ  മലയാളി മാധ്യമ പ്രവർത്തകർക്കും  ശശികുമാറുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.   Read on deshabhimani.com

Related News