കേരള പ്രസ് ക്ലബ് കുവൈത്ത് രൂപവത്കരിച്ചു



കുവൈത്ത് സിറ്റി > കുവൈത്തിൽ മാധ്യമപ്രവർത്തനം നടത്തുന്ന മലയാളികളുടെ കൂട്ടായ്‌മയായി കേരള പ്രസ് ക്ലബ് കുവൈത്ത് രൂപവത്കരിച്ചു. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ ചേർന്ന യോഗത്തിലാണ് സംഘടന രൂപവത്കരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നത്. ഭാരവാഹികൾ: മുനീർ അഹ്മദ് (മീഡിയ വൺ, പ്രസിഡന്റ്), ടി വി ഹിക്‌മത്ത് (കൈരളി, ജനറൽ സെക്രട്ടറി), അനിൽ കെ നമ്പ്യാർ (അമൃത ടി. വി , ഖജാൻജി ), സത്താർ കുന്നിൽ (ഇ ജാലകം), എ മുസ്‌തഫ (ഗൾഫ് മാധ്യമം), ഗിരീഷ് ഒറ്റപ്പാലം, സലീം കോട്ടയിൽ (ദീപിക) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. നിജാസ് കാസിം (മീഡിയ വൺ), അബ്‌ദുറസാഖ് കുമരനെല്ലൂർ (സത്യം ഓൺലൈൻ) എന്നിവരും യോഗത്തിൽ സംബന്ധിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ സംബന്ധിക്കുന്ന വ്യത്യസ്‌ത പരിപാടികൾക്ക് നേതൃത്വം നൽകുക, അംഗങ്ങളുടെ ക്ഷേമ,  കലാ-കായിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുക എന്നിവയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്നു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News