ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺ​ഗ്രസ്



മെൽബൺ> കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഉരുൾപെട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് സ്വാന്തനമായി പ്രവാസി കേരള കോൺ​ഗ്രസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിൽ പ്രവാസി കേരള കോൺ​ഗ്രസും ഭാ​ഗമായി. ഇതിന്റെ ഭാഗമായി ആദ്യഗഡു വായ തുക സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എംപിയ്ക്കു കൈമാറി. പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, സെക്രട്ടറി സിജോ ഈന്തനാംകുഴി, ട്രഷർ ജിൻസ് ജയിംസ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News